അക്ഷര സുകൃതം; ഉദ്ഘാടനം ചെയ്തു

ആധുനിക കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിലൂടെ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം വളരെ ശക്തിപ്രാപിച്ചെന്നും വ്യവസായമന്ത്രി ഇ.പി. ജയരാജന്‍.  പാറശാല നടന്ന അക്ഷരസുകൃതം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിന്റെ ഭാഗമായ പ്രതിഭാ സംഗമം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  

  ജില്ലാ പഞ്ചായത്തംഗം ജോസ് ലാല്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ല പഞ്ചായത്തംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ, പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, വൈസ് പ്രസിഡന്റ് ആര്‍. സുകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം വൈ. സതീഷ്, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയന്‍, സംസ്ഥാന വികലാംഗ വികസന കോര്‍പ്പറേഷന്‍  ചെയര്‍മാന്‍ പരശുവക്കല്‍ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ ടു ക്ലാസുകളില്‍ മികച്ച വിജയം നേടിയവരെയും സാമൂഹ്യസേവനം കല തുടങ്ങിയ മേഘലകളില്‍ മികച്ച സേവനം നടത്തിയവരെയും ചടങ്ങില്‍ ആദരിച്ചു.  വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *