വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന പറയന്‍ തുള്ളല്‍

ഫോട്ടോ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍റെ പ്രതിമാസ പരിപാടിയായ സംസ്കൃതിയുടെ ഭാഗമായി ദൃശ്യ ഗോപിനാഥ് ഇന്നലെ അവതരിപ്പിച്ച പറയന്‍തുളളലില്‍ നിന്ന്.

പറയേണ്ടത് പറഞ്ഞ് പറയന്‍…
തിരുവനന്തപുരം ഒന്നുതന്നെ ചോരയുള്ളില്‍ ഭൂസുരനും പറയനും…  പറയേണ്ടതു
പറയുന്ന പറയനും താന്‍ വലിയവനെന്ന് കരുതുന്ന ബ്രാഹ്മണ അധികാരി വര്‍ഗ്ഗവും
തമ്മിലുള്ള സംഭാഷണം മാത്രമല്ല അവതരണവും സദസ്സ് ഹൃദയപൂര്‍വം സ്വീകരിച്ചു.
കുഞ്ചന്‍ നന്പ്യാരുടെ എഴുത്തുകള്‍ക്ക് പറയന്‍തുള്ളലിലൂടെ ദ്യശ്യഭാഷയൊരുക്കിയ ദൃശ്യ ഗോപിനാഥിന്‍റെ പ്രകടനത്തിന് അധ്യാപകര്‍ അടക്കമുള്ളവര്‍ സാക്ഷ്യം വഹിച്ചു.


കേരള സർവകലാശാലയിൽ ഗവേഷക കൂടെയായ ഈ അനുഗൃഹീത കലാകാരിയുടെ സർഗ്ഗാവിഷ്കാരം വൈലോപ്പിള്ളി സംസ്കൃതി ഭവന്‍റെ പ്രതിമാസ പരിപാടിയായ സംസ്കൃതിയുടെ ഭാഗമായാണ് ഇന്നലെ സായാഹ്നത്തില്‍ അരങ്ങേറിയത്.  ” പാക്കനാർ കുലം തന്നിൽ പിറന്നുള്ളോരടിയന്‍റെ
വാക്കിനെ ശ്രവിക്കേണം, വൈകാതെ ബുധന്മാരേ”, എന്നു പറഞ്ഞ പറയൻ അടിമയുടെ പരിവേഷം മുഴുവനായും അഴിച്ചു വച്ചില്ല. അതേ സമയം
“പാക്കനാരുടെ വംശമാകിന പാൽക്കടൽക്കു പിറന്ന ഞാൻ വാക്കിനാരൊടു മിന്നു കിഞ്ചന തോൽക്കയില്ലതു നിശ്ചയം”
എന്നു വിളിച്ചു പറഞ്ഞ കീഴാളന്‍റെ  നിശ്ചയദാർഢ്യത്തിൽ അധികാര വംശത്തോടുള്ള
വെല്ലുവിളിയുടെ ധ്വനി ഉണ്ട്. “തീക്കനൽക്കകമേ, തെഴുത്തത്
വെയിലു തട്ടുകിൽ വാടുമോ “എന്നു തുടങ്ങിയ കൂർത്ത ചോദ്യങ്ങളിൽ ജാതിവിവേചനങ്ങൾ വെറും മിഥ്യാ സങ്കൽപങ്ങൾ മാത്രമാണന്നും  എല്ലാ മനുഷ്യരും സൃഷ്ടി കർത്താവിന് ഒന്നുതന്നെയെന്നും നന്പ്യാര്‍ പറയന്‍തുള്ളലിലൂടെ വിളിച്ചുപറഞ്ഞു. തുള്ളൽ കലയിൽ സജീവ സ്ത്രീസാന്നിധ്യം ഉറപ്പുവരുത്തുന്നതിനും, കൂടുതൽ കലാകാരികളെ ഈ കലാരംഗത്തേയ്ക്ക് ആകർഷിക്കുന്നതിലേയ്ക്കുമായി അഞ്ചു മണിക്കൂറിനുള്ളിൽ അഞ്ചുകഥകൾ തുടർച്ചയായി ‘തുള്ളൽ പഞ്ചമം’ എന്ന പ്രോഗ്രാമിലൂടെ ഈ പ്രതിഭ വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അധികാരവിമര്‍ശനത്തിന്‍റെ ജനകീയവത്കരണം കുഞ്ചന്‍നന്പ്യാരുടെ തുള്ളല്‍ക്കലയില്‍ എന്ന വിഷയത്തിലാണ് ദൃശ്യ ഗവേഷണം നടത്തുന്നത്. ഇന്നലത്തെ അവതരണത്തില്‍ എസ്. പി  ദേവിക പാട്ടിലും വയലാര്‍
സന്തോഷ് മൃദംഗത്തിലും അകന്പടിയായി. വൈലോപ്പിള്ളി സംസ്കൃ‍തി ഭവന്‍  വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി, ഡോ നൗഷാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

നമ്പ്യാരുടെ എഴുത്തുകളെ കൂട്ടിയിണക്കിയ തീ പാറുന്ന സംഭാഷണത്തോടൊപ്പം
നാളായണി എന്ന കഥയും ദൃശ്യ അവതരിപ്പിച്ചു.

ഞാൻ വാക്കിനാരൊടു മിന്നു കിഞ്ചന തോൽക്കയില്ലതു നിശ്ചയം”
എന്നു വിളിച്ചു പറഞ്ഞ കീഴാളന്‍റെ  നിശ്ചയദാർഢ്യത്തിൽ അധികാര വംശത്തോടുള്ള
വെല്ലുവിളിയുടെ ധ്വനി ഉണ്ട്. “തീക്കനൽക്കകമേ, തെഴുത്തത്
വെയിലു തട്ടുകിൽ വാടുമോ “എന്നു തുടങ്ങിയ കൂർത്ത ചോദ്യങ്ങളിൽ ജാതിവിവേചനങ്ങൾ വെറും മിഥ്യാ സങ്കൽപങ്ങൾ മാത്രമാണന്നും  എല്ലാ മനുഷ്യരും സൃഷ്ടി കർത്താവിന് ഒന്നുതന്നെയെന്നും നന്പ്യാര്‍ പറയന്‍തുള്ളലിലൂടെ വിളിച്ചുപറഞ്ഞു. തുള്ളൽ കലയിൽ സജീവ സ്ത്രീസാന്നിധ്യം ഉറപ്പുവരുത്തുന്നതിനും, കൂടുതൽ കലാകാരികളെ ഈ കലാരംഗത്തേയ്ക്ക് ആകർഷിക്കുന്നതിലേയ്ക്കുമായി അഞ്ചു മണിക്കൂറിനുള്ളിൽ അഞ്ചുകഥകൾ തുടർച്ചയായി ‘തുള്ളൽ പഞ്ചമം’ എന്ന പ്രോഗ്രാമിലൂടെ ഈ പ്രതിഭ വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

അധികാരവിമര്‍ശനത്തിന്‍റെ ജനകീയവത്കരണം കുഞ്ചന്‍നന്പ്യാരുടെ തുള്ളല്‍ക്കലയില്‍ എന്ന വിഷയത്തിലാണ് ദൃശ്യ ഗവേഷണം നടത്തുന്നത്. ഇന്നലത്തെ അവതരണത്തില്‍ എസ്. പി  ദേവിക പാട്ടിലും വയലാര്‍
സന്തോഷ് മൃദംഗത്തിലും അകന്പടിയായി. വൈലോപ്പിള്ളി സംസ്കൃ‍തി ഭവന്‍  വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി, ഡോ നൗഷാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

നമ്പ്യാരുടെ എഴുത്തുകളെ കൂട്ടിയിണക്കിയ തീ പാറുന്ന സംഭാഷണത്തോടൊപ്പം
നാളായണി എന്ന കഥയും ദൃശ്യ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *