അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് ലോകമെമ്പാടും അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുന്ന ഇന്ന്‍ കേരളത്തിലെ ലഹരി വിരുദ്ധ ദിനം ഇന്ന് (ജൂണ്‍ 6) തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധിയില്‍ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം കുട്ടികള്‍ ഏറ്റു പറയുന്നു

തിരുവനന്തപുരത്തെ 50 ഓളം സ്കൂളുകളിലെ 2500 ഓളം വിദ്യാര്‍ത്ഥികളും, എന്‍. എസ്. എസ്. വോളന്റിയര്‍മാരും ചേര്‍ന്ന് കോര്‍പ്പറേഷന്‍ ജങ്ക്ഷന്‍  മുതല്‍ നിശാഗന്ധി വരെ ജാഥയായി വന്ന് വിവിധ പരിപാടികളും അവതരിപ്പിച്ചു.

ലഹരിക്കെതിരെ കൈയ്യൊപ്പുകള്‍

ഇക്കൊല്ലം ലഹരി വിരുദ്ധ ദിനത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്ന പ്രചാരണ വാചകം #Health4Justice #Justice4Health എന്നതാണ്. സംസ്ഥാന എക്സൈസ് വകുപ്പ്, ലഹരി വര്‍ജന മിഷന്‍-വിമുക്തി, ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്കീം എന്നിവയുടെ സഹകരണത്തോടെയാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

വേദിയില്‍ ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും, മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും

നിശാഗന്ധിയില്‍ ബഹു. എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. ടി. പി. രാമകൃഷ്ണന്‍റെ അധ്യക്ഷതയിലും ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സാന്നിദ്ധ്യത്തിലുമായിരുന്നു പ്രസ്തുത പരിപാടി അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *