സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അതീത് സജീവനെ ആദരിച്ചു

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അതീത് സജീവനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മെമന്റോ നല്‍കി ആദരിച്ചു. കാഴ്ച വെല്ലുവിളിയെ അതിജീവിച്ചാണ് സിവില്‍ സര്‍വീസിലെ ആദ്യ ശ്രമത്തില്‍ തന്നെ അതീത് സജീവന്‍ 737-ാം റാങ്ക് നേടിയത്. ജീവതത്തോട് പൊരുതി മുന്നേറി നിശ്ചയദാര്‍ഢ്യത്തോടെ അതീത് സജീവ് നേടിയ വിജയം ഏറെ ആവേശകരമാണെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയില്‍ തളര്‍ന്ന് പോകാതെ ജീവിതത്തില്‍ മുന്നേറിയ അതീത് സജീവിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും മന്ത്രി വ്യക്തമാക്കി.

ദൂരക്കാഴ്ച കുറവായ അതീത് പവര്‍ ഗ്ലാസിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. നിയമബിരുദമുള്ള അതീത് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നാണ് 12-ാം ക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നാണ് ബി.എ. എല്‍.എല്‍.ബി. നേടിയത്. അഭിഭാഷകനായ കെ.പി. സജീവന്റെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ചാന്ദിനിയുടെയും ഏക മകനാണ് അതീത്.

Leave a Reply

Your email address will not be published. Required fields are marked *