ലഹരിക്കെതിരെ തെരുവ് നാടകവുമായി വിദ്യാർത്ഥികൾ

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം, ലഹരി വിരുദ്ധ ക്ലബ്, ജൂനിയർ റെഡ്ക്രോസ്, സംസ്ഥാന എക്സൈസ് വകുപ്പ്, മാറാടി ഗ്രാമപഞ്ചായത്ത് തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിഞ്ജ, ഫ്ലാഷ് മൊബ് തുടങ്ങിയവ നടത്തി.
ആധുനിക സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്.
പുതിയ രൂപങ്ങളിലും, ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാള ഹസ്തങ്ങൾക്ക് കൈയ്യാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനം.
മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു ബേബി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.എസ് മുരളി, രമ രാമകൃഷ്ണൻ, ബാബു തട്ടാർകുന്നേൽ, സി.ഡി.എസ് ചെയർപേഴ്സൺ സല്ലി ചാക്കോ, സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, എച്ച്.എം കെ.സജികുമാർ, പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, ശോഭന എം.എം, സമീർ സിദ്ദീഖി, രതീഷ് വിജയൻ, വിനോദ് ഇ.ആർ, പൗലോസ് റ്റി, ഹണി സന്തോഷ്, ഗിരിജ എം.പി, ഷീബ എം.എം, സിംജ സാം, എക്സൈസ് ഉദ്യോഗസ്ഥരായ എം.കെ രെജു, കെ പി സജികുമാർ, പി.ഇ ബഷീർ, സൂരജ്, അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *