കെ. എസ്. യു. മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധിപേര്‍ക്ക് പരുക്കേറ്റു.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കെ. എസ്. യു. സംഘടിപ്പിച്ച മാര്‍ച്ചാണ് സംഘര്‍ഷഭരിതമായത്. കെ. പി. സി. സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപ്പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു തുടങ്ങിയതോടെയാണ് പ്രശ്നം വഷളായി തുടങ്ങിയത്. അണികള്‍ പോലീസിനു നേരെ കല്ലേറ് തുടങ്ങിയപ്പോള്‍ പോലീസ് തിരിച്ചു ജലബീരങ്കിയും, ടിയര്‍ഗ്യാസും പ്രയോഗിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ പിന്നീട് പോലീസ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ വരിച്ചു.

ചിത്രങ്ങള്‍: പ്രശാന്ത് പുളിയറക്കോണം

86 Views

Leave a Reply

Your email address will not be published. Required fields are marked *