ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഐ.എം.എ.യുടെ സമ്പൂര്‍ണ ആരോഗ്യ പരിശോധന

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ സമ്പൂര്‍ണ ആരോഗ്യ പരിശോധന നടത്തുന്നു. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ പരിശോധനകളാണ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങള്‍, ശ്വാസകോശം, കേള്‍വി, കാഴ്ച എന്നിവയുടെ പരിശോധനകളും നടത്തുന്നതാണ്. ജനറല്‍ ആശുപത്രിയ്ക്ക് മുന്‍വശത്തുള്ള റെഡ്‌ക്രോസ് ബിള്‍ഡിംഗിലുള്ള ഐ.എം.എ.യുടെ ഓഫീസില്‍ വച്ച് ജൂലൈ 8, 9, 10 തീയതികളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വൈദ്യ പരിശോധന ഉണ്ടായിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വിവരിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് നല്‍കും. സൗജന്യ വൈദ്യ പരിശോധനയ്ക്കായി 9188300300 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.   

Leave a Reply

Your email address will not be published. Required fields are marked *