സംസ്ഥാനത്തെ ആദ്യ നീന്തല്‍ സാക്ഷരതാ വിദ്യാലയമാകാനൊരുങ്ങി അവനവഞ്ചേരി സ്‌കൂള്‍

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ നീന്തല്‍ സാക്ഷരതാ വിദ്യാലയമാകാന്‍ ഒരുങ്ങുകയാണ് അവനവഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് സ്‌കൂളില്‍ ഉടന്‍ തുടക്കമാകും. പ്രളയാനന്തരം രൂപീകരിച്ച ഈ ആശയം ആറ്റിങ്ങല്‍ നഗരസഭയുമായി ചേര്‍ന്നാണു നടപ്പാക്കുന്നത്.

അവനവഞ്ചേരി ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗമാണ് ഇതിനായി വിനിയോഗിക്കുന്നത്. വെള്ളത്തെ ഭയക്കേണ്ടതില്ലെന്നും വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടുന്നത് എങ്ങനെയെന്നും വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മൂന്നു മാസത്തെ പരിശീലന പദ്ധതിക്കായി നീന്തല്‍ വിദഗ്ധരായ പരിശീലകരെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തും.  മൂന്നു മാസംകൊണ്ട് സംസ്ഥാനത്തെ ആദ്യ നീന്തല്‍ സാക്ഷരതാ വിദ്യാലയമായി മാറാന്‍ അവനവഞ്ചേരി സ്‌കൂളിന് കഴിയുമെന്ന് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *