കടല്‍തീര സംരക്ഷണ ബോധവത്കരണ പരിപാടി ജൂലൈ 14 ന് ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറം സംഘടിപ്പിക്കുന്നു.

ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറം സംഘടിപ്പിക്കുന്ന കടല്‍തീര സംരക്ഷണ ബോധവത്കരണ പരിപാടി ആഴിമല ശിവക്ഷേത്ര ആഡിറ്റോറിയത്തിൽ ഫോറം പ്രസിഡന്റ് ഡോ. ടി. നീലകണ്ഠന്‍റെ അധ്യക്ഷതയിൽ ആഴിമല ശിവക്ഷേത്രം സെക്രട്ടറി ശ്രീ വിജേഷ് ഉദ്‌ഘാടനം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം നിമിത്തം കടല്‍തീരങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റവും അതിനനുസരിച്ച് നമ്മള്‍ കൈകൊള്ളേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചിത്രങ്ങളിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് പ്രസ്തുത പരിപാടിയുടെ ഉദ്ദേശം. ജൂലൈ 14 ന് നടക്കുന്ന പരിപാടിയില്‍ ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറത്തിലെ 30 ഓളം അംഗങ്ങള്‍ പങ്കെടുക്കുന്നു.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫോട്ടോഗ്രാഫേഴ്സ് ഫോറത്തിലെ ഫോട്ടോഗ്രഫി വിദഗ്ധരുമായി ക്യാമറ, ഫോട്ടോഗ്രഫി സംബന്ധമായ സംശയങ്ങള്‍ നേരിട്ട് ചോദിച്ച് പരിഹരിക്കാവുന്നതാണ്.

ജൂലൈ 14 ന് രാവിലെ തിരുവനന്തപുരം വെള്ളയാമ്പലത്തുള്ള മാനവീയം വീഥിയില്‍ നിന്നും രാവിലെ 9 മണിക്ക് പുറപ്പെട്ട് കോവളം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ഉച്ചയോട് കൂടി ആഴിമല ശിവക്ഷേത്ര ആഡിറ്റോറിയത്തിൽ എത്തിച്ചേര്‍ന്ന് പൊതുപരിപാടിക്ക് ശേഷം ആഴിമല ബീച്ചും സന്ദര്‍ശിച്ച ശേഷം വൈകുന്നേരം 5 മണിയോട് കൂടി തിരിച്ചെത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 94002 88802, 94950 37421 എന്നീ നമ്പരുകളുമായി ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *