കടല്‍തീര സംരക്ഷണത്തിനായി ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറത്തിന്‍റെ ക്യാമറ ക്ലിക്കുകള്‍

കാലാവസ്ഥാ വ്യതിയാനം നിമിത്തം കടല്‍തീരങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റം ചിത്രങ്ങളിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ഉദ്ദേശത്തോടെ ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറം ജൂലൈ 14 ന് ഫോട്ടോവാക്ക് സംഘടിപ്പിച്ചു. 14ന് രാവിലെ ഫോട്ടോഗ്രാഫേഴ്സ് ഫോറത്തിന്‍റെ യാത്ര മാനവീയം വീഥിയില്‍ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ സുനില്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടര്‍ന്ന്‍ കോവളം, വിഴിഞ്ഞം, ആഴിമല, ചൊവ്വര എന്നീ തീരപ്രദേശങ്ങളില്‍ ഫോട്ടോവാക്ക് പരിപാടി നടത്തി.

ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറത്തിന്‍റെ യാത്ര മാനവീയം വീഥിയില്‍ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ സുനില്‍ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു.

പരിപാടിയില്‍ പങ്കെടുക്കുത്തവര്‍ക്ക് ഫോട്ടോഗ്രഫി വിദഗ്ധരുമായി ക്യാമറ, ഫോട്ടോഗ്രഫി സംബന്ധമായ സംശയങ്ങള്‍ നേരിട്ട് ചോദിച്ചറിയുവാനുള്ള അവസരവും ലഭ്യമായി.

ഫോട്ടോവാക്കില്‍ പങ്കെടുത്തവര്‍ കോവളം ബീച്ചില്‍ ഒത്തുകൂടിയപ്പോള്‍

വൈകുന്നേരം 4 മണിക്ക് ആഴിമല ശിവക്ഷേത്ര ആഡിറ്റോറിയത്തിൽ ഫോറം പ്രസിഡന്റ് ഡോ. ടി. നീലകണ്ഠന്‍റെ അധ്യക്ഷതയിൽ നടന്ന സമാപന പരിപാടിയില്‍ ആഴിമല ശിവക്ഷേത്രം സെക്രട്ടറി ശ്രീ വിജേഷ്, എക്സിക്യുട്ടീവ്‌ അംഗം ശ്രീ സുരേഷ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോവാക്കിന്റെ ഭാഗമായി അഴിമല ശിവക്ഷേത്ര സന്നിധിയില്‍ ഒത്തുകൂടിയപ്പോള്‍. ആഴിമല ശിവക്ഷേത്രം സെക്രട്ടറി ശ്രീ വിജേഷ്, എക്സിക്യുട്ടീവ്‌ അംഗം ശ്രീ സുരേഷ് എന്നിവര്‍ സമീപം.

പ്രസ്തുത പരിപാടിയില്‍ ഫോറത്തിന്റെ മുന്‍ ഭാരവാഹികളായ ശ്രീ അഷ്‌റഫ്‌ വട്ടിയൂര്‍ക്കാവ്,  ശ്രീ സതീഷ്‌ കമ്മത്ത് എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *