സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സ്റ്റോക്ക് വെരിഫിക്കേഷന്‍ ആഗസ്റ്റ് മുതല്‍

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സ്റ്റോക്ക് വെരിഫിക്കേഷന്‍ ആഗസ്റ്റ് മാസം മുതല്‍ ആരംഭിക്കും. ഈ ബൃഹത് ഗ്രന്ഥശേഖരത്തിലെ വിവിധ ഭാഗങ്ങള്‍ ഭാഗികമായി അടച്ചിട്ടു നടത്തുന്ന സ്റ്റോക്ക് വെരിഫിക്കേഷന്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളം ഫിക്ഷന്‍, ഇംഗ്ലിഷ് ഫിക്ഷന്‍, ബ്രിട്ടീഷ് ലൈബ്രറി ഫിക്ഷന്‍, ക്ലോസ്ഡ് ഇഷ്യു സെക്ഷന്‍, കുട്ടികളുടെ ലൈബ്രറി വിഭാഗം, റഫറന്‍സ് വിഭാഗം, മലയാളം വിഭാഗം, ഇംഗ്ലിഷ് വിഭാഗം എന്നീ രീതിയില്‍ ആയിരിക്കും സ്റ്റോക്ക് വെരിഫിക്കേഷന്‍ നടത്തുക.

സ്റ്റോക്ക് വെരിഫിക്കേഷന്‍ നടത്തുന്ന സമയത്ത് ആ വിഭാഗത്തില്‍ നിന്നും യാതൊരു കാരണവശാലും പുസ്തകങ്ങള്‍ എടുക്കാന്‍ അംഗങ്ങളെ അനുവദിക്കുന്നതല്ല. ലൈബ്രറി അംഗങ്ങള്‍ ഇതനുസരിച്ച് അത്യാവശ്യമുള്ള പുസ്തകങ്ങള്‍ മുന്‍കൂട്ടി എടുക്കണമെന്നും സ്റ്റോക്ക് വെരിഫിക്കേഷന്‍ നടപടികളോട് സഹകരിക്കണമെന്നും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രെറിയന്‍ ശോഭന പി. കെ. അഭിപ്രായപ്പെട്ടു.

18 Views

Leave a Reply

Your email address will not be published. Required fields are marked *