ശ്രീ റാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് സിറാജ് യൂണിറ്റ് ബ്യൂറോ ചീഫ് കെ. എം. ബഷീര്‍ അതി ധാരുണമായി മരിച്ചു

ഇന്നു വെളുപ്പിന് (03-08-2019) ഉണ്ടായ വാഹനാപകടത്തില്‍ സിറാജ് തിരുവനന്തപുരം യൂണിറ്റ് ബ്യൂറോ ചീഫ് കെ. എം. ബഷീര്‍ അതിധാരുണമായി മരിച്ചു. കാറോടിച്ചത് മദ്യപിച്ചു ലക്കു കെട്ട ശ്രീ റാം വെങ്കിട്ടരാമന്‍ ഐ. എ. എസ്. ആണ്. കൂടെ സുഹൃത്ത് വഫാ ഫിറോസും ഉണ്ടായിരുന്നു. കാര്‍ വഫാ ഫിറോസിന്റെ പേരില്‍ ഉള്ളതാണ്.

അപകടം നടന്ന സ്ഥലം പോലീസ് പരിശോധിക്കുന്നു

കൊല്ലത്ത് ഇന്നലെ സിറാജ് പത്രത്തിന്‍റെ സെമിനാര്‍ അറ്റന്‍ഡ് ചെയ്തിട്ട് മടങ്ങും വഴിയാണ് ബഷീറിന് അപകടമുണ്ടായത്. തിരുവനന്തപുരം മ്യൂസിയത്തിന് എതിര്‍വശത്തുള്ള പബ്ലിക്ക് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. വെള്ളയാമ്പലം ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയായിരുന്നു ശ്രീറാം ഓടിച്ച കാര്‍. സംഭവ സമയത്ത് ദൃക്സാക്ഷികളായി രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നു. അവരുടെ മൊഴി അനുസരിച്ച് ശ്രീറാം തന്നെയായിരുന്നു കാര്‍ ഓടിച്ചത്. പോലീസ് അന്വേഷണത്തില്‍ ശ്രീറാം കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വഫയാണ് കാര്‍ ഓടിച്ചത് എന്നാണ് മൊഴി നല്‍കിയത്.

കെ. എം. ബഷീറിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ പോലീസ് നീക്കം ചെയ്യുന്നു.

എഫ്. ഐ. ആര്‍ തയ്യാറാക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയതായി മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവം നടന്ന സമയത്ത് എത്തിയ പോലീസ് കൂടെ ഉണ്ടായിരുന്ന വഫയെ യൂബര്‍ കാര്‍ വിളിച്ച് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. യാതൊരുവിധ മൊഴിയും എടുക്കാതെയായിരുന്നു വിട്ടയച്ചത്. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോയ പോലീസ് ഡ്യൂട്ടി ഡോക്ട്ടര്‍ മദ്യത്തിന്‍റെ മണം അടിക്കുന്നുണ്ടെന്ന്‍ പറഞ്ഞെങ്കിലും രക്തസാമ്പിള്‍ പരിശോധിക്കാന്‍ പോലീസ് അനുവദിച്ചില്ല എന്നത് ദുരൂഹതയ്ക്ക്‌ ഇടവരുത്തുന്നുണ്ട്. പിന്നീട് ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി. ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകാനുള്ള പരിക്കൊന്നും ശ്രീറാമിനില്ലായിരുന്നു.

കെ. എം. ബഷീറിന്റെ ബൈക്ക് അപകടശേഷം…

കേസ് അട്ടിമറിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് പത്രപ്രവര്‍ത്തക സംഘം പോലീസ് മേധാവിക്കും, മുഖ്യമന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരനായ ശ്രീറാമിന് തക്കതായ ശിക്ഷ ലഭിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായാണ് പത്രപ്രവര്‍ത്തക സംഘം.

അപകട സ്ഥലത്ത് പോലീസ് മേധാവി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു.

എന്തായാലും ശ്രീറാമിനും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വഫാ  ഫിറോസിനും എതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *