നൂറുൽ ഇസ്ലാം കോളേജിൽ കുട്ടികളെയും മാതാപിതാക്കളെയും കയ്യേറ്റം ചെയ്തതായി പരാതി

നെയ്യാറ്റിന്‍കര നൂറുൽ ഇസ്ലാം കോളേജിന്‍റെ നഴ്സിംഗ് സംബന്ധമായ കോഴ്സിന്‍റെ അഫിലിയേഷനുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ കുട്ടികളെയും മാതാപിതാക്കളെയും മാനേജ്‌മന്റ്‌ വക ഗുണ്ടകള്‍ കയ്യേറ്റം ചെയ്തതായി പരാതി. മൂന്ന് വര്ഷം കഴിഞ്ഞിട്ടും പ്രസ്തുത കോഴ്സിന്‍റെ അഫിലിയേഷന്‍ നിജസ്ഥിതി മാനേജ്‌മെന്‍റ് കുട്ടികളെയോ മാതാപിതാക്കളെയോ അറിയിച്ചിട്ടില്ല. കുട്ടികളുടെ അന്വേഷണത്തില്‍ കോഴ്സിനു മെഡിക്കല്‍ അംഗീകാരം ഇല്ലെന്ന് തെളിഞ്ഞതോടെയാണ് കോളെജിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. കൂട്ടം കൂടി നിന്ന കുട്ടികളെയും കൂടെയെത്തിയ മാതാപിതാക്കളെയും ഗുണ്ടകള്‍ കൈകാര്യം ചെയ്തതായി പരാതി. നെയ്യാറ്റിന്‍കര പോലീസും ഇപ്പോള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

നഴ്സിംഗ് കോഴ്സിലെ ഒരു വിദ്യാര്‍ഥി പകര്‍ത്തിയ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലിങ്ക് ചുവടെ കൊടുക്കുന്നു.

https://scontent.ftrv1-1.fna.fbcdn.net/v/t58.24163-6/10000000_1579024908901674_5960209881869224575_n.mp4?_nc_cat=111&efg=eyJ2ZW5jb2RlX3RhZyI6InNkIn0%3D&_nc_oc=AQkC-2chG-d99Vmv8ioxsVI_GI4GXTP938c0PXNqMpdeZIAFeU5k0LVvFNxWxTSm9bk&_nc_ht=scontent.ftrv1-1.fna&oh=ac697e3c76b1f147f4f95dde9de446a6&oe=5D4AF35F

Leave a Reply

Your email address will not be published. Required fields are marked *