ലളിതാംബികക്ക് സൌത്ത് സോണ്‍ സഹോദയ കലോത്സവത്തില്‍ കലാതിലകം

നെയ്യാറ്റിന്‍കരയില്‍ വച്ചു നടന്ന ഇക്കഴിഞ്ഞ സൌത്ത് സോണ്‍ സഹോദയ കോമ്പ്ലെക്സ് 2019 കലോത്സവത്തില്‍ ആര്യ സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ലളിതാംബിക ജി. ജെ. കാറ്റഗറി ഒന്നില്‍ കലാതിലകം നേടി. നാടോടി നൃത്തത്തിലും ഭരതനാട്യത്തിലും ഒന്നാംസ്ഥാനം നേടിയാണ് ലളിതാംബിക ജി. ജെ. കലാതിലകം സ്വന്തമാക്കിയത്.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് താമസിക്കുന്ന ജയദേവ് (സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍), ഗീതു ജയദേവ് (കേരള ഗ്രാമീണ ബാങ്ക് ഉദ്യോഗസ്ഥ) ദമ്പതികളുടെ മകളാണ് ലളിതാംബിക. കൊച്ചുനാള്‍ മുതല്‍ കൈതമുക്ക് ഭാരതീയ കാലക്ഷേത്രത്തിൽ കലാമണ്ഡലം രാജിയുടെ കീഴിൽ നൃത്തം അഭ്യസിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *