ബിസിനസ് കോണ്‍ക്ലേവ് സെപ്തംബര്‍ നാലിന് തിരുവനന്തപുരത്ത്. പ്രവേശനം സൗജന്യം

തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ എൻട്രപ്രണർഷിപ്പ് പ്രമോഷൻ പ്ലാറ്റ്ഫോം ആയ ബിസ്‌ഗേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബിസിനസ് കോണ്‍ക്ലേവ് സെപ്തംബര്‍ നാലിന് രാവിലെ 09.30 മുതല്‍ വൈകിട്ട് 06.30വരെ തിരുവനന്തപുരത്ത് എസ്പി ഗ്രാന്‍ഡ് ഡേയ്‌സ് ഹോട്ടലില്‍ നടക്കും.

സംരംഭക മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍ക്കും സംരംഭക മേഖലയിലെ വിവിധ സംശയങ്ങള്‍ പരിഹരിക്കാന്‍ അവസരം ഒരുക്കുന്ന ‘മീറ്റ് ദ മെന്റേഴ്‌സ്’ സെഷനും സംരംഭകര്‍ക്കായി പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്‍ (ദ സെയില്‍സ്മാന്‍) നയിക്കുന്ന സെയില്‍സ് പരിശീലനവും ഡോ.ഷൈജു കാരയില്‍ നയിക്കുന്ന ‘ബിസിനസ് റിലേഷന്‍ഷിപ്പ് മാസ്റ്ററി’ സെഷനും പ്രമുഖ സംരംഭകര്‍ അവരുടെ അറിവും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘മീറ്റ് ദ എന്‍ട്രപ്രണര്‍’ സെഷനും ബിസിനസ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസിയും ഡിസ്ട്രിബ്യൂഷനും കണ്ടെത്താനുള്ള അവസരവും ഉണ്ടായിരിക്കും.

ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://tinyurl.com/y6sjclbo എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012978728.

Leave a Reply

Your email address will not be published. Required fields are marked *