പ്രദർശന-വിപണന മേളയ്ക്കു തുടക്കം

ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് കനകക്കുന്ന് സൂര്യകാന്തിയിൽ ഒരുക്കിയിരിക്കുന്ന പ്രദർശന-വിപണന മേളവിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു. വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ, മറ്റു സംഘടനകൾ എന്നിവയുടെ സജീവ സഹകരണത്തോടെയാണ് ഇത്തവണ വ്യാപാരമേളയും പ്രദർശനവും സംഘടിപ്പിച്ചിരിക്കുന്നത്.

കരകൗശല വസതുക്കൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, ഫാൻസി വസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭിക്കുന്ന നൂറിൽപ്പരം സ്റ്റാളുകൾ വ്യാപാരമേളയ്ക്ക് മാറ്റുകൂട്ടും. കൃഷിവകുപ്പിന്റെ കാർഷിക-വിപണന സ്റ്റാളാണ് മറ്റൊരു ആകർഷണം. നൂറിലധികം വരുന്ന പ്രദർശന സ്റ്റാളുകൾ സെപ്റ്റംബർ 18വരെ ഉണ്ടാകും. രാവിലെ പത്തുമുതൽ രാത്രി പത്തുവരെ നീളുന്ന പ്രദർശന-വിപണന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

‘പൂക്കൾ’ വാങ്ങാം സെപ്റ്റംബർ 10ന് കൂടി

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുക്കിയിട്ടുള്ള പൂച്ചന്തയിൽ നിന്ന് മിതമായ നിരക്കിൽ പൂക്കൾ വാങ്ങാം. പൂക്കളം തയ്യാറാക്കാൻ ആവശ്യമായ 16 ഇനം പൂക്കളടങ്ങിയ കിറ്റ് 250 രൂപ മുതൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *