നഗരം ദീപാലങ്കൃതമായി

ഓണം വാരാഘോഷത്തിനോടനുബന്ധിച്ച് തലസ്ഥാനത്തൊരുക്കിയിരിക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കവടിയാർ, വെള്ളയമ്പലം, കനകക്കുന്ന്, മ്യൂസിയം ഭാഗങ്ങളിൽ ദീപാലങ്കാര കാഴ്ചകൾ കാണുവാൻ നഗരം ഒന്നടങ്കം ഒഴുകിയെത്തിയ രാവായിരുന്നു ഇന്നലത്തേത്. വരുംദിനങ്ങളിൽ തിരക്കേറും എന്നതിന്റെ സൂചനയായിരുന്നു ഈ തിരക്ക്. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ സഹകരണത്തോടെ കെ.എസ്.ഇ.ബിയാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.

വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കി കനകക്കുന്ന്

ടൂറിസം ഡയറക്ടർ പി ബാലകിരൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ് ശബരിനാഥൻ എം.എൽ.എ, കൗൺസിലർമാരായ അയിഷ ബേക്കർ, ശിവദത്ത്, വിദ്യ മോഹൻ എന്നിവർ പങ്കെടുത്തു.

ദീപാലങ്കൃതമായ സെക്രട്ടറിയേറ്റ്
നിറപ്പകിട്ടാര്‍ന്ന തിരുവനന്തപുരം നഗരസഭ

Leave a Reply

Your email address will not be published. Required fields are marked *