സെപ്റ്റംബർ 11 ലെ വിവിധ പരിപാടികള്‍

കീചകവധം കഥകളി

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കീചകവധം കഥകളി അരങ്ങിലെത്തുന്നു. വൈകിട്ട് ആറിന് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിലാണ് ഇരയിമ്മൻ തമ്പി രചിച്ച കീചകവധം കഥകളി അരങ്ങേറുക.  കലാമണ്ഡലം കലാകാരന്മാരായ അനിൽകുമാർ, ആരോമൽ, രാജീവ് നമ്പൂതിരി, സജീവ് കുമാർ, ശ്രീകാന്ത് വർമ്മ, അനന്തു, ഫാക്ട് മോഹനൻ, കലാനിലയം വിഷ്ണു, ആയാംകുടി ഉണ്ണികൃഷ്ണൻ, തിരുവല്ല ജയശങ്കർ, പുളിമാത്ത് രവികുമാർ, സദനം സജു, കലാബോധിനി അനന്ദു, കലാബോധിനി അമൽ, ചേന്നൻപാറ ശശി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

അയ്യങ്കാളി ഹാളിൽ നാടകം, കഥയരങ്ങ്, കവിയരങ്ങ്

അയ്യങ്കാളി ഹാളിൽ (വി.ജെ.റ്റി ഹാൾ) വൈകിട്ട് മൂന്നിന് കഥയരങ്ങ് നടക്കും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.എസ് ചന്ദ്രിക, എം. രാജീവ്കുമാർ, സലിൻ മാങ്കുഴി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4.30ന് കവിയരങ്ങ് കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ദേശമംഗലം രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, എസ്. ജോസഫ്, ഗിരീഷ് പുലിയൂർ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് 6.30ന് തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ നാടകവും അരങ്ങേറും.

ഗാന്ധിപാർക്കിൽ കഥാപ്രസംഗം

കിഴക്കേകോട്ട ഗാന്ധിപാർക്കിൽ രണ്ട് കഥാപ്രസംഗങ്ങൾ ആസ്വദിക്കാം. അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം വൈകിട്ട് 5.30നും വെൺമണി രാജു അവതരിപ്പിക്കുന്ന കഥാപ്രസംഗം രാത്രി 7.30നും വേദിയിലെത്തും.

കളരിപ്പയറ്റും യോഗാ പ്രദർശനവും

മ്യൂസിയം പരിസരത്ത് വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ കളരിപ്പയറ്റ് നടക്കും. വൈകിട്ട് ആറുമുതൽ തിരുവനന്തപുരം യോഗ അസോസിയേഷന്റെ യോഗ പ്രദർശനവും കാണാം. 6.30 മുതൽ അമെച്വർ നാടകങ്ങളും മ്യൂസിയം പരിസരത്തുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *