കാപിറ്റല്‍ ലെന്‍സ്‌ മിഴി തുറന്നു

തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കാപിറ്റല്‍ ലെന്‍സ്‌ ഓണാഘോഷത്തിന്‍റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ പത്രപ്രവര്‍ത്തകര്‍ അവരുടെ ജോലിക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഇന്ന്‍ 10-09-2019 ന് വൈകുന്നേരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഓണാഘോഷ നാളുകളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പ്രദര്‍ശനം ഉണ്ടായിരിക്കും. പ്രവേശനം സൌജന്യമാണ്. ഏവര്‍ക്കും സ്വാഗതം.

ഇതെന്തു പാടപ്പാ…. ഫോട്ടോ പ്രദര്‍ശനത്തില്‍ ഡി. ജി. പി. ലോകനാഥ് ബഹറ യോഗ ചെയ്യുന്ന പടം കണ്ട് തമാശ പറയുന്ന മന്ത്രി ശ്രീ. കടകംപള്ളി

Leave a Reply

Your email address will not be published. Required fields are marked *