വിന്‍സന്റ് ഗോമസിന് ഇന്ന് കാര്‍ഡോണം

ഓണാഘോഷം 2019 ന്‍റെ ഭാഗമായി കനകക്കുന്ന് കൊട്ടാരവളപ്പില്‍ തിരുവനന്തപുരത്ത് കാരനായ വിന്‍സന്റ് ഗോമസ് ഒരുക്കിയ പലതരം പ്ലാസ്റ്റിക്ക് കാര്‍ഡുകള്‍ ഉപയോഗിച്ചൊരുക്കിയ അത്തം ജനശ്രദ്ധയാകര്‍ഷിക്കുന്നു. 1980 കള്‍ മുതല്‍ ശേഖരിച്ചു തുടങ്ങിയ വിവിധയിനം കാര്‍ഡുകളുടെ ശേഖരം കൊണ്ടാണ് വിന്‍സന്റ് വലിയ അത്തം ഒരുക്കിയത്. അന്‍പതിനായിരത്തിലധികം കാര്‍ഡുകള്‍ വിന്സന്റിന്റെ പക്കല്‍ ഉണ്ട്. ഇതിനോടകം പല വേദികളിലും വിന്‍സന്റ് തന്റെ കാര്‍ഡ് ശേഖരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും തന്റെ ശേഖരങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.

ഈ ഓണക്കാലത്ത് കനകക്കുന്ന്‍ കൊട്ടാര വളപ്പില്‍ ചെന്നാല്‍ വിന്സന്റിന്റെ കാര്‍ഡ് അത്തം നേരിട്ട് കാണാം.

Leave a Reply

Your email address will not be published. Required fields are marked *