കനകക്കുന്നിൽ സെപ്റ്റംബർ 13 ലെ പരിപാടികള്‍

കനകക്കുന്നിൽ സെപ്റ്റംബർ 13ന് വിവിധ കലാപരിപാടികൾ അരങ്ങേറും. കനകക്കുന്ന് കവാടത്തിൽ വൈകിട്ട് അഞ്ച് മണിമുതൽ പഞ്ചവാദ്യവും ചെണ്ടമേളവും സന്ദർശകരെ വരവേൽക്കും.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് ഷബ്‌നം റിയാസിന്റെ സൂഫി സംഗീതവും ഏഴുമുതൽ പത്തുവരെ രവിശങ്കർ, രാജലക്ഷ്മി, അരവിന്ദ് വേണുഗോപാൽ, അഖില, സംഗീത് എന്നിവർ നയിക്കുന്ന ജോൺസൺ ഗാനാഞ്ജലിയും നടക്കും.

തിരുവരങ്ങിൽ വൈകിട്ട് ആറുമുതൽ കളരിക്കൽ പറമ്പിൽ പാക്കനാർ കലാസംഘം നയിക്കുന്ന ക്ഷേത്രാട്ടവും ശനിയാട്ടും അരങ്ങേറും. ഏഴുമുതൽ ചെങ്ങന്നൂർ സുരേഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന പടയണിയും എട്ടുമുതൽ ടി. ഹരിത്ത് അവതരിപ്പിക്കുന്ന കോതാമ്മൂരിയാട്ടവും ഉണ്ടാകും.

സോപാനത്തിൽ വൈകിട്ട് ആറുമുതൽ പീപ്പിൾസ് ആർട്‌സ് ആന്റ് സ്‌പോർട്‌സ് സെന്റർ അവതരിപ്പിക്കുന്ന അലാമിക്കളി നടക്കും. ഏഴിന് രാമൻ സ്മാരക തിറ പൂതൻ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും തുടർന്ന് എട്ടിന് എസ്.എസ് ആതിര അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും അരങ്ങിലെത്തും.

സംഗീതിക ഇന്ന് ശാസ്ത്രീയ സംഗീതത്താൽ സമ്പന്നമാകും. വൈകിട്ട് അഞ്ച് മുതൽ വാഴമുട്ടം ചന്ദ്രബാബു, ആനയടി ധനലക്ഷ്മി, പാർവതീപുരം പത്മനാഭ അയ്യർ എന്നിവർ അവതരിപ്പിക്കുന്ന വായ്പ്പാട്ട് ആസ്വദിക്കാം. സൂര്യകാന്തി വേദിയിൽ വൈകിട്ട് ഏഴുമുതൽ ബിജു ഗോൾഡൻ വോയിസ് അവതരിപ്പിക്കുന്ന ഗാനമേളയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *