കൊതിയൂറും പായസം നുകരാം.. കനകക്കുന്നിലേക്കു വാ…

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ആസ്വദിക്കാൻ കനകക്കുന്നിൽ എത്തുന്നവരെ കാത്തിരിക്കുന്നത് കൊതിയൂറും പായസങ്ങൾ. സൂര്യകാന്തിയിൽ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേള ആസ്വദിക്കാൻ എത്തുന്നവരുടെ വയറും മനസും നിറയുംവിധാണ് പായസ മേളയുടെ പിന്നണി പ്രവർത്തകർ ഓരോ പായസകൂട്ടും തയാറാക്കുന്നത്.

പാൽപ്പായസം, അടപ്രഥമൻ, പാലടപ്രഥമൻ, ചക്ക പായസം തുടങ്ങിയ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പായസ വിഭവങ്ങൾ മേളയിലുണ്ട്. ഇതിനൊപ്പം ആപ്പിൾ പായസം, ചോക്ളേറ്റ് പായസം, ഡ്രൈ ഫ്രൂട്ട് പായസം, പൈനാപ്പിൾ പായസം, മാങ്ങാ പായസം തുടങ്ങി 20ഓളം പുതുമ നിറഞ്ഞവയും.

ഒരു ലിറ്ററിന് 250 രൂപയും, അര ലിറ്ററിന് 130 രൂപയുമാണ് പായസങ്ങളുടെ നിരക്ക്. ഒരു ഗ്ലാസ് മതിയെങ്കിൽ 40 രൂപ. ഡ്രൈ ഫ്രൂട്ട് പായസം ലിറ്ററിന് 270 രൂപ നൽകണം.

സെപ്റ്റംബർ 16വരെ നീളുന്ന ഭക്ഷ്യമേള അവസാനിക്കുംവരെ പായസമേളയുമുണ്ടാകും. പ്രവേശനം പൂർണമായും സൗജന്യം.

Leave a Reply

Your email address will not be published. Required fields are marked *