അയ്യങ്കാളി ജലോത്സവം : നടുഭാഗം ചുണ്ടന് കിരീടം

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വെള്ളായണി കായലിൽ നടന്ന 45-ാമത് അയ്യങ്കാളി ജലോത്സവത്തിൽ നടുഭാഗം ചുണ്ടന് കിരീടം. ഒന്നാംതരം വള്ളങ്ങളുടെ വിഭാഗത്തിലാണ് ബി. അനിൽകുമാർക്യാപ്റ്റനായ നടുഭാഗം ചുണ്ടൻ അയ്യങ്കാളി എവർറോളിങ് മിനിസ്റ്റേഴ്സ് കപ്പ് സ്വന്തമാക്കിയത്. ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ഇഞ്ചോടിഞ്ച് നടന്ന മത്സരങ്ങളിൽ നേരിയ വ്യത്യാസത്തിലാണ് സൂരജ് എസ്ക്യാപ്റ്റനായ ബ്രദേഴ്സ് ചുണ്ടൻ കാക്കാമൂലയെ രണ്ടാം സ്ഥാനത്താക്കി നടുഭാഗം കിരീടം നേടിയത്.

അജി.ബി ക്യാപ്റ്റനായ ബ്ലൂ ബേർഡ്സ് കാക്കാമൂലയ്ക്കാണ് ഒന്നാംതരം വള്ളങ്ങളിൽ മൂന്നാം സ്ഥാനം. രണ്ടാം തരം വള്ളങ്ങളിൽ അനിൽദാസ് ക്യാപ്റ്റനായ ബ്രദേഴ്സ് ചുണ്ടൻ കാക്കാമൂല ഒന്നാംസ്ഥാനവും ജിത്തുമോൻക്യാപ്റ്റനായ കാക്കാമൂല ചുണ്ടൻ രണ്ടാം സ്ഥാനവുംനേടി.

മൂന്നാം തരാം വള്ളങ്ങളിൽ കെ. ഷൈജു ക്യാപ്റ്റനായ പടക്കുതിര കാക്കാമൂല ഒന്നാം സ്ഥാനവും,രതീഷ് കുമാർ ക്യാപ്റ്റനായ ചരുവിള ചുണ്ടൻ കോളിയൂർ രണ്ടാം സമ്മാനവും,ഇഗ്നേഷ്യസ് ജെ ക്യാപ്റ്റനായ കാക്കാമൂല ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.

അയ്യങ്കാളി ജലോത്സവ ട്രസ്റ്റും ടൂറിസം വകുപ്പും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലമേള ഉദ്ഘാടനം ചെയ്തു. എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി.ഡി.സി. ചെയർമാൻ എം. വിജയകുമാർ, കില ചെയർമാൻ വി. ശിവൻകുട്ടി, ജലോത്സവ കമ്മിറ്റി പ്രസിഡന്റ് ആർ. മോശ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *