ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോഫിഹൗസ് ഉദ്ഘാടനം ചെയ്തു

ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന ആരംഭിച്ച കോഫിഹൗസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു ആരംഭിച്ച ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ് ചെമ്മരുതിയിലേത്. എണ്ണ പലഹാരങ്ങൾ ഒഴിവാക്കി ആവിയിൽ പാകം ചെയ്ത ആഹാര സാധനങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാകും. നാല് ലക്ഷം രൂപ ചെലവിലാണ് കോഫി ഹൗസ് ആരംഭിച്ചിരിക്കുന്നത്. ദിനംപ്രതി അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. പ്രേമേഹ രോഗികൾക്കായി പ്രത്യേകം ഡയബെറ്റിസ് ക്ലിനിക്, ശ്വാസ് ക്ലിനിക്, കൗൺസലിങ്, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകുന്നുണ്ട്.

ഹരിതകർമ്മസേനയുടെ നിർവഹണ ഉദ്യോഗസ്ഥൻ ബിജു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഇഖ്ബാൽ, അരുൺ എസ് ലാൽ, മെഡിക്കൽ ഓഫീസർ ഡോ. അൻവർ അബ്ബാസ്, ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, ഡോ. അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *