കുന്നുമല കുടിവെള്ള പദ്ധതി മാതൃകാപരം: മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ

കുന്നുമല നിവാസികൾക്ക് ശുദ്ധജലം ലഭ്യമാക്കാനായി നടപ്പാക്കിയ കുന്നുമല കുടിവെള്ള പദ്ധതി മാതൃകാപരമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. സർക്കാരിന്റെ ലൈഫ് പദ്ധതിയിലും മറ്റ് പദ്ധതികളിലും ഉൾപ്പെടാത്തതും സ്വന്തമായി വീടില്ലാത്തതുമായ മത്സ്യത്തൊഴിലാളികളുടെ പട്ടിക ഗ്രാമപഞ്ചായത്ത് മുഖേന തയ്യാറാക്കി നൽകിയാൽ അവർക്ക് വീട് നിർമിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൂവാർ ഗ്രാമപഞ്ചായത്തിലെ അരുമാനൂർ ഡിവിഷനിൽ നടപ്പിലാക്കിയ കുന്നുമല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉപ്പുരസം കലർന്ന വെള്ളത്തെ ശുദ്ധീകരിച്ച് കുടിക്കാൻ യോഗ്യമാക്കുന്ന മാതൃകാ പദ്ധതി നടപ്പിലാക്കിയ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പൂവാർ ബണ്ട് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ.അധ്യക്ഷത വഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ പദ്ധതി വിശദീകരണം നടത്തി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്യാദേവൻ, പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *