യൗവ്വനത്തിന് പിന്നാലെ വാർദ്ധക്യമുണ്ടെന്ന ഓർമ്മപ്പെടുത്തലുമായി ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ

വയോജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും അകറ്റുന്നതിനായി സമൂഹത്തിൽ അവബോധമുണ്ടാക്കാനാണ് ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിയ്ക്കുന്നത്. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും , ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. സ്കൂളിന് പരിസരത്തെ കരിമ്പനയ്ക്കൽ വീട്ടിൽ എഴുപത്തിയഞ്ച് വയസ് കഴിഞ്ഞ ശാന്ത കുഞ്ഞമ്മയുടെ വീട് സന്ദർശിക്കുകയും കേക്ക് മുറിക്കുകയും വിദ്യാർത്ഥികളുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം സെൽഫിയെടുത്തും, പാട്ട് പാടിയും, കഥ പറഞ്ഞും , അനുഭവം പങ്ക് വെച്ച് എന്നെന്നും ഓർക്കാനായി കുറച്ച് നേരം, ജീവിത സായാഹ്നം എന്ന പേരിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഒരു കൈയെഴുത്ത് മാസിക പ്രകാശനവും, ഡിബേറ്റും നടത്തി.


ഈ യൗവനത്തിന്വാ പിന്നാലെ ഒരു വാർദ്ധക്യമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്നും    വാർദ്ധക്യത്തിലെത്തിയ സ്വന്തം മാതാപിതാക്കളെ ദു:ഖിക്കാനവസരം നൽകാതെ പരിപാലിക്കാനുള്ള സന്മനസ് ഇന്നത്തെ യുവതലമുറ കാണിച്ചാൽ അതിൽപരം മറ്റൊരു പുണ്യമുണ്ടാവില്ലന്ന് നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പറഞ്ഞു, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.ടി.അനിൽകുമാർ, പ്രിൻസിപ്പാൾ റോണി മാത്യു,  സീനിയർ അസിസ്റ്റൻറ് ശോഭന എം.എം, റഡ്ക്രോസ് ടീച്ചർ ഗിരിജ എം.പി, സിലി ഐസക്ക്, ഗ്രേസി കുര്യൻ, ഷീബസെയ്ദ്,  നിഷ സന്തോഷ്, അമൽ സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, അഞ്ജന തുടങ്ങിയവർ പങ്കെടുത്തു,

Leave a Reply

Your email address will not be published. Required fields are marked *