വട്ടിയൂർക്കാവിൽ എട്ടു സ്ഥാനാർത്ഥികൾ

അന്തിമപട്ടികയായി

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എട്ടു സ്ഥാനാർത്ഥികൾ. സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞതോടെ സ്ഥാനാർത്ഥികളുടെ അന്തിമപട്ടികയായി. സി.പി.എം സ്ഥാനാർത്ഥിയായി വി.കെ പ്രശാന്തും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ. മോഹൻകുമാറുമാണ് മത്സരിക്കുന്നത്. എസ്. സുരേഷാണ് ബി.ജെ.പി സ്ഥാനാർത്ഥി. സുരേഷ് എസ്.എസ്, മുരുകൻ. എ, എ. മോഹനകുമാർ, മിത്രകുമാർ. ജി, നാഗരാജ് എന്നിങ്ങനെ അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികളും അന്തിമപട്ടികയിലുണ്ട്. ഒക്ടോബർ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. 24ന് വോട്ടെണ്ണൽ.

സ്ഥാനാർത്ഥികളുടെ ചിഹ്നം

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എട്ടു സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങൾ ചുവടെ.

വി.കെ പ്രശാന്ത് (സി.പി.എം) – ചുറ്റിക അരിവാൾ നക്ഷത്രം
കെ. മോഹൻകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ
എസ്. സുരേഷ് (ബി.ജെ.പി) – താമര
സുരേഷ് എസ്.എസ് (സ്വതന്ത്രൻ) – പൈനാപ്പിൾ
മുരുകൻ. എ (സ്വതന്ത്രൻ) – ഓട്ടോറിക്ഷ
എ. മോഹനകുമാർ (സ്വതന്ത്രൻ) – ഗ്ലാസ് ടംബ്ലർ
മിത്രൻ. ജി (സ്വതന്ത്രൻ) – മോതിരം
നാഗരാജ് (സ്വതന്ത്രൻ) – ട്രക്ക്‌

Leave a Reply

Your email address will not be published. Required fields are marked *