കളക്‌റ്റേഴ്‌സ് @ സ്‌കൂൾ ജില്ലാതല ഉദ്ഘാടനം

ജില്ലാ ശുചിത്വ മിഷനും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. ശുചിത്വം നാടിന്റെ സംസ്‌കാരമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ മാലിന്യസംസ്‌കരണത്തിനായി മുൻകൈയെടുക്കണം. ശുചിത്വമിഷൻ നടത്തിവരുന്ന പദ്ധതികൾ മാതൃകാപരമെന്നും കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതി കരകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്യുന്നു.

സ്‌കൂളിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് അവ കൃത്യമായി സംസ്‌കരിക്കുന്നതാണ് കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതി. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ പ്രത്യേകം ശേഖരിക്കാനും സൗകര്യമുണ്ട്. ഇതിനായി സ്‌കൂൾ പരിസരത്ത് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രമോദ്കുമാർ, പഞ്ചായത്ത് അംഗങ്ങൾ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ഫെയ്‌സി, ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ സന്തോഷ് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *