ആധാർ നമ്പർ റേഷൻകാർഡുമായിബന്ധിപ്പിക്കുന്നതിന് അദാലത്ത്

തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ആഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമകളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് ഒക്‌ടോബർ 10, 11, 14, 15 തീയതികളിലായി രാവിലെ 10 മണി മുതൽ 4 മണിവരെ നടക്കുമെന്ന് സിറ്റി റേഷനിംഗ് ആഫീസർ അറിയിച്ചു. തീയതിയും സ്ഥലവും ചുവടെ.

ഒക്ടോബർ 10-മണക്കാട്, കമലേശ്വരം, കല്ലാട്ടുമുക്ക്, കൊഞ്ചിറവിള(തുഞ്ചൻ സ്മാരക ഹാൾ , ആറ്റുകാൽ)
ഒക്ടോബർ 11- ആറ്റുകാർ, കാലടി , ചാല , കിളളിപ്പാലം, കുര്യാത്തി(തുഞ്ചൻ സ്മാരക ഹാൾ , ആറ്റുകാൽ)
ഒക്ടോബർ 14- പേട്ട, ചാക്ക, പാൽക്കുളങ്ങര, ശ്രീകഠേശ്വരം(എൻ.എസ്.എസ്. കരയോഗം ഹാൾ, പാൽക്കുളങ്ങര)
ഒക്ടോബർ 15- പെരുന്താന്നി, ശ്രീവരാഹം, കൈതമുക്ക്, വഞ്ചിയൂർ, കോട്ടയ്ക്കകം(എൻ.എസ്.എസ്. കരയോഗം ഹാൾ, പാൽക്കുളങ്ങര

Leave a Reply

Your email address will not be published. Required fields are marked *