കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രം DYFI ഉപരോധിച്ചു.

ആശുപത്രിയിൽ ഡോക്ടറുടെ സേവനം 24 മണിക്കൂർ ലഭ്യമാക്കുക .പാർക്കിങ്ങ് ഫീസ് ഏർപ്പെടുത്തിയത് ഒഴുവാക്കുക.xray യൂണിറ്റ് പ്രവർത്തനക്ഷമമാക്കുക, രോഗികളോടുള്ള ചില ഡോക്റ്റർമാരുടെ തട്ടിക്കയറ്റം അവസാനിപ്പിക്കുക, സ്വകാര്യ ലാബ്കളെ സഹായിക്കാൻ വേണ്ടിയിട്ടുള്ള ചില ഡോക്റ്റർമാരുടെ സമീപനം മാറ്റുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സി.വൈ.എഫ്.ഐ മെഡിക്കൽ ഓഫീസർ ഇൻ ചാർജിനെ ഉപരോധിച്ചത്. പാർക്കിങ്ങ് ഫീസ് പിൻവലിക്കാമെന്നും ,ഒക്ടോബർ 16 ന് അഭിമുഖം നടത്തി പുതിയ ഒരു ഡോക്റ്ററെ നിയമിക്കുമെന്നും മറ്റ് കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന ഉറപ്പിനെ തുടർന്ന് പ്രവർത്തകർ ഉപരോധസമരം അവസാനിപ്പിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്സും ഇതേ വിഷയത്തിൽ മെഡിക്കൽ ഓഫീസറെ തടഞ്ഞ് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *