ജങ്ക് ഫുഡ് വേണ്ടേ വേണ്ട!

പോഷൺമാ 2019 ന്റെ ഭാഗമായി മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി എസ് ന്റെ നേത്യത്വത്തിൽ വാഴക്കുളം ലയൺസ് ക്ലബിൽ വച്ച് പോഷകാഹാര മേള നടത്തി. ജീവിത ശൈലി രോഗങ്ങളിലേയ്ക്ക് നയിക്കുന്ന ജങ്ക്ഫുഡ് ഒഴിവാക്കി മാറ്റി പോഷകഗുണമുള്ളതും ചിലവ് കുറഞ്ഞതും തദ്ദേശീയമായി ലഭിക്കുന്നതുമായ വസ്തുക്കൾ ഉൾപ്പെടുത്തി നിർമ്മിച്ച വിഭവങ്ങൾ ഒരുക്കിയാണ് ഫുഡ് ഫെസ്റ്റിവൽ നടത്തിയത്. 

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും, പോസ്റ്റർ പ്രദർശനവും റാലിയും നടത്തി.ശിശു വികസന പദ്ധതി ഓഫീസർ ജയന്തി പി. നായർ, സൂപ്പർവൈസർമാരായ സൂസമ്മ സി.ഡി, വൽസല പി.റ്റി, അമിത സിഎ, ബിന്ദു ബി.എ, ലിജി പി.എ, സ്കൂൾ കൗൺസിലർ ഹണി വർഗീസ്, ക്രിസിൻ ചാക്കോ, മേരി കുട്ടി,അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *