ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ ക്യാംപയിനുമായി കുട്ടിക്കൂട്ടം

ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ ക്യാംപയിന്റെ ഭാഗമായി പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണത്തിനായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ കുരുക്കുന്നപുരം എൽ.പി സ്കൂളിൽ നടത്തിയ ക്യാമ്പയിനിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ആവേശപൂർവ്വം പങ്കെടുത്തു.ഒറ്റ ദിവസം കൊണ്ട് കുട്ടിക്കൂട്ടം ശേഖരിച്ചത് മൂവായിരത്തിലേറെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് വന്ന് ഒന്നാം സ്ഥാനത്ത് എത്തിയ മുഹമ്മദ് ജസീമിനും രണ്ടാം സ്ഥാനം നേടിയ ബിലാൽ നൗഷാദ് കാവാട്ടിനും സ്കൂളിനും ക്യാംപയിനിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനം നൽകും. വരും തലമുറയ്ക്കായി മണ്ണിനെയും പ്രകൃതിയെയും ഒരുക്കിയെടുക്കാൻ ഓരോ വിദ്യാർത്ഥികൾക്കും കടമയുണ്ടെന്ന് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പറഞ്ഞു.

ഈ ക്യാംപയിനിന്റെ ആദ്യപടിയെന്ന നിലയിൽ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ മെമ്പർ ബാബു തട്ടാർക്കുന്നേലിന്റെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിക്കുകയും തയ്ക്കാവ് വാർഡിനെ പ്ലാസ്റ്റിക് സൗഹൃദ വാർഡായി പ്രഖ്യാപിക്കാനും ഒരുങ്ങിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുമേഖല, സർക്കാർ, മറ്റു സ്ഥാപനങ്ങൾ എന്നിവയമായി സഹകരിച്ച് വൻതോതിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാറാടി ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് സൗഹൃദ പഞ്ചായത്താക്കാനുളള ശ്രമത്തിലാണ് ഈ വിദ്യാർത്ഥികൾ.

സ്കൂൾ ഹെഡ്മിസ്ട്രസ് ഏലിയാമ്മ കെ.എൻ,  വാർഡ് മെമ്പർ ബാബു തട്ടാർക്കന്നേൽ ടീച്ചർമാരായ ബാബു  അഗസ്റ്റിൻ ,കവിത കെ.വി,  ,ധന്യ കൃഷ്ണൻകുട്ടി,  വിജി കെ.വി, രേഖ സി സോമൻ ,സൂസി മനോജ് ,അങ്കണവാടി ടീച്ചർ ജീഷ പി.കെ, ജൂനിയർ ഹെൽത്ത്  ഇൻസ്പ്പെക്ടർ ഷീജ , ഹെൽപ്പർ കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *