നര്‍മ്മ കൈരളി വേദിയില്‍ ‘മേരാ നാം വോട്ടര്‍’

തിരുവനന്തപുരം: നര്‍മ്മ കൈരളിയുടെ പ്രതിമാസ പരിപാടി ഏപ്രില്‍ 16 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പാളയം വിവേകാനന്ദാ സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. ആദ്യ ശ്രേഷ്ഠ ഭാഷാ പുരസ്‌കാര ജേതാവും ഭാഷാപണ്ഡിതനുമായ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ ചടങ്ങില്‍ അതിഥിയായെത്തും. ചിരിയരങ്ങില്‍ സുകുമാര്‍, കൃഷ്ണ പൂജപ്പുര, വി. സുരേശന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മേരാ നാം വോട്ടര്‍’ എന്ന കാലിക പ്രാധാന്യമുള്ള ഹാസ്യ നാടകം അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *