പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അനന്തപുരിയില്‍ ഗതാഗത ക്രമീകരണം

പ്രധാനമന്ത്രിയുടെ തിരുവനന്തപുരം നഗരത്തിലെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് ( വ്യാഴം) പകൽ 2.00 മണി മുതൽ രാത്രി 10.00 മണി വരെ നഗരത്തിൽ ചുവടെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുള്ളതാണ്. പകൽ 02.00 മണി മുതൽ രാത്രി 10.00മണിവരെ ശംഖുമുഖം, ആൾസെയിന്റസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വി.ജെ.റ്റി.,സ്പെൻസർ സെൻട്രൽസ്റ്റേഡിയം, പുളിമുട്, ആയുർവേദകോളേജ് വരെയുള്ള റോഡുകളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. ടി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് യാതൊരുമുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. വൈകുന്നേരം 04.00 മണിമുതൽ രാത്രി 10.00 മണിവരെ ടി റോഡിലുടെയുള്ള വാഹന ഗതാഗതം ഒഴിവാക്കി പൊതുജനങ്ങൾ യാത്രചെയ്യേണ്ടതാണ്. വൈകുന്നേരം 04.00 മണിമുതൽ വൈകുന്നേരം 10.00 മണിവരെ ജി.വി രാജ, ആർ.ആർ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, ആൽത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും, പബ്ലിക് ലൈബ്രറി, നന്ദാവനം, ആർ.ബി.ഐ, ബേക്കറി, ജേക്കബ്സ്, ഗേറ്റ്-IV വരെയുള്ള റോഡിലും, രക്തസാക്ഷിമണ്ഡപം, വി.ജെ.റ്റി.,സ്പെൻസർ സെൻട്രൽ സ്റ്റേഡിയം, പുളിമുട്, ആയുർവേദകോളേജ് വരെയുള്ള റോഡിലും, അണ്ടർ പാസ്, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പേട്ട,ചാക്ക,ആൾസെയിന്റ്സ്, ശംഖുമുഖം, എയർപാർട്ട് വരെയുള്ള റോഡുകളിലും ഗതാഗത നിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.

നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിൽ നിന്ന് സമ്മേളനവുമായി ബന്ധപ്പെട്ട് വരുന്ന ചെറിയ വാഹനങ്ങൾ കരമന – കിള്ളിപ്പാലം – തമ്പാനൂർ – ആർ.എം.എസ് – ശ്രീകുമാർ തീയറ്റർ വഴി ഗാന്ധാരിയമ്മൻ കോവിൽ റോഡ് വഴി ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വലത്തോട്ട് തിരിഞ്ഞ് മോഡൽ സ്കൂൾ വഴി ആറ്റുകാൽ ഗ്രൗണ്ടിലെത്തിപാർക്ക് ചെയ്യേണ്ടതാണ്.

നെടുമങ്ങാട്, പേരൂർക്കട, അരുവിക്കര, വട്ടിയൂർക്കാവ് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മ്യുസിയം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് നന്ദാവനം – ബേക്കറി ഭാഗത്ത് ആളെ ഇറക്കിയ ശേഷം വഴുതക്കാട് വഴി വന്ന് വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതും സമ്മേളന നഗരിയിലേയ്ക്ക് വരുന്ന പ്രവർത്തകർ വാൻറോസ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പ്രസ്സ് ക്ലബ് റോഡ്. വഴി ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടതാണ്.

മലയിൻകീഴ്, കാട്ടാക്കട സിറ്റിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പൂജപ്പുര – ജഗതി – മേട്ടുക്കട – സംഗീത കോളേജ് – മോഡൽ സ്കൂൾ ജംഗ്ഷൻ – ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ തിരികെ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൾ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തീരദേശ പാത വഴിയോ കഴക്കൂട്ടം ബൈപ്പാസ് വഴി ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഉപ്പിടാംമൂട് പാലം വഴി പുളിമൂട് ജംഗ്ഷനിലെത്തി ആളെ ഇറക്കിയശേഷം തിരികെ വാഹനങ്ങൾ ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്. പുളിമൂട് ഭാഗത്ത് ഇറങ്ങുന്ന പ്രവർത്തകർ വൈ.എം.സി.എ റോഡ് വഴി വന്ന് എസ്.എം.എസ്എം ഇൻസ്റ്റ്ട്യൂട്ടിന് എതിർവശത്തുള്ള ഗേറ്റ് വഴി ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടതാണ്.

വിഴിഞ്ഞം,കോവളം, തിരുവല്ലം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കിഴക്കേകോട്ട- ആയുർവേദകോളേജ് വഴ വന്ന് പുളിമുട് ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം തിരകെ വാഹനങ്ങൾ ഈഞ്ചയ്ക്കൽ, കോവളം ബൈപ്പാസിൽ എത്തി പാർക്ക് ചെയ്യേണ്ടതാണ്.

വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന ചെറിയ വാഹനങ്ങൾ കുഴിവിള ജംഗ്ഷനിൽ നിന്നോ വെൺപാലവട്ടം ജംഗ്ഷനിൽ നിന്നോ തിരിഞ്ഞ് പോകേണ്ടതാണ്.

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ കാര്യവട്ടം, ശ്രീകാര്യം വഴി പോകേണ്ടതാണ്.

തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് ബേക്കറി, പനവിള വഴി പോകേണ്ടതാണ്.

വാഹനങ്ങൾ ഗതാഗതതടസ്സം കൂടാതെ പോകേണ്ട സ്ഥലങ്ങൾക്കനുസരിച്ച് പാർക്ക് ചെയ്യേണ്ടതാണ്. റോഡിനു പാരലൽ ആയോ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, പാർക്ക് ചെയ്തിരിക്കുന്ന മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ല. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരി ക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്വപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടിസ്വീകരിക്കുന്നതാണ്.

എയർപ്പോർട്ടിലേക്ക് വരുന്ന യാത്രക്കാർ ഗതാഗത തിരക്ക് കണക്കിലെടുത്ത് അന്നേദിവസം വൈകുന്നേരം 04.00 മണിമുതൽ രാത്രി 10.00 മണിവരെയുമുള്ള യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

ഒരു കാരണവശാലും ചാക്ക, പേട്ട, പാറ്റുർ, ജനറൽ ഹോസ്പിറ്റൽ, ആശാൻസ്ക്വയർ, പാളയം, റോഡിലും, എയർപ്പോർട്ട്, ആൾസെയിന്റ്സ്, ചാക്ക, റുട്ടിലും, ചാക്ക- കഴക്കുട്ടം ബൈപ്പാസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.

സമ്മേളന നഗരിയിൽ പ്രവേശിക്കുന്ന പ്രവർത്തകർക്ക് 200MLകൊള്ളുന്ന കുപ്പിയിൽ വെള്ളം കൈയ്യിൽ കരുതാവുന്നതാണ്, എന്നാൽ കൊടിക്കെട്ടാനുപയോഗിക്കുന്ന വടി,ദണ്ഠ്,കമ്പ് മുതലായവ സമ്മേളന നഗരിയിൽ അനുവദിക്കുന്നതല്ല.
സമ്മേളനം കഴിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കൊല്ലം, ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വേളി, തുമ്പ, പെരുമാതുറ, പുതിയപ്പാലം (തീരദേശപാത)വഴിയോ, തുമ്പ, കഴക്കുട്ടം ദേശിയപാത വഴിയോ വടക്ക് ഭാഗത്തേയ്ക് പോകേണ്ടതാണ്.

തെക്ക് ഭാഗത്തേയ്ക് പോകേണ്ട വാഹനങ്ങൾ ഈ‍ഞ്ചയ്ക്കൽ ബൈപാസിൽനിന്നും ആളെ എടുത്ത് ഈ‍ഞ്ചയ്ക്കൽ, കോവളം, വിഴിഞ്ഞം വഴി പോകേണ്ടതാണ്.

വട്ടിയൂർക്കാവ്, മലയിൻകീഴ്, കാട്ടാക്കട, പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ വന്നവഴിതന്നെ തിരികെ പോകേണ്ടതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണെന്ന് തിരു.സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ.കോറി സഞ്ജയ് കുമാർ ഗുരുദിൻ IPS അറിയിച്ചിട്ടുള്ളതാണ്

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.
0471-2558731, 0471-2558732
1099 ജില്ലാ പോലീസ് മേധാവി
തിരുവനന്തപുരം സിറ്റി.

Leave a Reply

Your email address will not be published. Required fields are marked *