ജില്ലയുടെ തെരഞ്ഞെടുപ്പ് വിവരങ്ങളുമായി ഇലക്ഷന്‍ ഗൈഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇലക്ഷന്‍ ഗൈഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കി. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അസിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്കയ്ക്ക് നല്‍കിയാണ് പ്രകാശന ചെയ്തത്. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥിതിവിവര കണക്കുകളും ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലുള്ള ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രവും തെരഞ്ഞെടുപ്പ് പ്രക്രിയയും ഇലക്ഷന്‍ ൈഗഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജില്ലയിലെ വോട്ടര്‍മാരുടെ കണക്കുകള്‍, പോളിംഗ് ബൂത്തുകള്‍, പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍, വിവിപാറ്റ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇലക്ഷന്‍ ഗൈഡിലുണ്ട്. തെരഞ്ഞെടുപ്പുകളെ അടുത്തറിയാനും അവലോകനം ചെയ്യാനും ഗൈഡ് സഹായകമാണ്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 13,46,641 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,29,327 പുരുഷന്മാരും 7,17,300 സ്ത്രീകളും 14 ഭിന്നലിംഗക്കാരുമാണുള്ളത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 12,67,523 വോട്ടര്‍മാരുണ്ട്. ഇതില്‍ 6,60,932 പുരുഷന്മാരും 7,06,557 സ്ത്രീകളും 34 ഭിന്നലിംഗക്കാരുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പായ സി.വിജിലിനെക്കുറിച്ചും ഗൈഡില്‍ വിശദീകരിക്കുന്നു.

കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇലക്ഷന്‍ ഗൈഡിന്റെ കോപ്പി ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *