യാത്രാ കപ്പലുകളെക്കുറിച്ചുള്ള പ്രബന്ധം, യശ്വന്ത് ആര്‍ കമ്മത്ത് ലണ്ടനില്‍ അവതരിപ്പിക്കും.

കൊച്ചി: കുസാറ്റിലെ നേവല്‍ ആര്‍ക്കിട്ടെച്ചര്‍ ആന്‍ഡ്‌ ഷിപ്‌ ബില്‍ഡിങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥി യശ്വന്ത് ആര്‍ കമ്മത്ത് ലണ്ടന്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് നേവല്‍ ആര്‍ക്കിട്ടെച്ചറില്‍ മേയ് ഒന്നിന്നു നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കും.

ദേശീയ ജലഗതാഗത പാതയായ ഗംഗാനദിയിലൂടെയുള്ള തീര്‍ഥയാത്ര കപ്പലിന്‍റെ  ഡിസൈനും പ്രവര്‍ത്തനവും പ്രതിപാദിക്കുന്ന പ്രബന്ധമാണ് അവതരിപ്പിക്കുക. പ്രോജക്റ്റ് ഗൈഡ് ഡോ. കെ. ശിവപ്രസാദിനോടൊപ്പം ചേര്‍ന്നാണ്  യശ്വന്ത്‌ പ്രസ്തുത പ്രോജക്റ്റ് തയ്യാറാക്കിയത്.

കഴിഞ്ഞ കൊല്ലം സിംഗപ്പൂരില്‍ വച്ച് നടന്ന രാജ്യാന്തര സയന്‍സ് കോണ്‍ഗ്രസിലും യശ്വന്ത് പങ്കെടുത്തിരുന്നു. യശ്വന്തിന്റെ സഹോദരി ഇഷാനിയും കഴിഞ്ഞ കൊല്ലം പ്രമുഖ ചാനലിന്റെ യംഗ് സയന്റിസ്റ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി അമേരിക്കയിലെ നാസ സന്ദര്‍ശിച്ചിരുന്നു.

കെ. എസ്. ഇ. ബി. എഞ്ചിനിയര്‍ രഞ്ചിത്തിന്റെയും പ്രമദയുടേയും മകനാണ് യശ്വന്ത് ആര്‍ കമ്മത്ത്. തിരുവനന്തപുരത്തെ കരമനയിലാണ് താമസം.

355 Views

Leave a Reply

Your email address will not be published. Required fields are marked *