പോലീസുകാരുടെ സര്‍വ്വീസ് വോട്ട് ഇന്‍റലിജന്‍റ്സ് വിഭാഗം എ.ഡി.ജി.പി അന്വേഷിക്കും

പോലീസ് ഉദ്യോഗസ്ഥര്‍ക്കുളള സര്‍വ്വീസ് വോട്ട് സംഘടനാ നേതാക്കള്‍ ശേഖരിച്ച് വോട്ട് രേഖപ്പെടുത്തുന്നതായി വന്ന വാര്‍ത്തകള്‍ അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്‍റലിജന്‍റ്സ് വിഭാഗം എ.ഡി.ജി.പി യ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.

പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് വളരെ നേരത്തേ തന്നെ പോലീസ് ആസ്ഥാനത്തുനിന്ന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതാണ്. അന്വേഷണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് തെളിയുന്നപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

വി.പി. പ്രമോദ് കുമാർ
ഡെപ്യൂട്ടി ഡയറക്ടർ
പോലീസ് ഇൻഫർമേഷൻ സെന്റർ
തിരുവനന്തപുരം

1,109 Views

Leave a Reply

Your email address will not be published. Required fields are marked *