കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോൺ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിൽ മൾട്ടി മീഡിയ കോഴ്‌സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ 3 ഡി അനിമേഷൻ വിത്ത് സ്‌പെഷലൈസേഷൻ ഇൻ ഡൈനമിക്‌സ് ആൻഡ് വി.എഫ്.എക്‌സ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് വെബ് ഡിസൈനിങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ പാസായവർക്ക് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാമെന്ന് സെന്റർ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2325154, 4016555 എന്നീ നമ്പറുകളിൽ ലഭിക്കും.

82 Views

Leave a Reply

Your email address will not be published. Required fields are marked *