വിമുക്ത ഭടന്മാരുടെ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് തീയതി നീട്ടി

വിമുക്ത ഭടന്മാരുടെ മക്കൾക്കുള്ള 2018 – 2019 വർഷത്തെ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് സ്‌കീമിന് അപേക്ഷിക്കാനുള്ള തീയതി മേയ് അഞ്ചു വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു. പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്കായാണ് സ്‌കീം. ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവരും സാങ്കേതിക തകരാർ മൂലം അപേക്ഷ നിരസിക്കപ്പെട്ടവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അറിയിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471 2472748.

Leave a Reply

Your email address will not be published. Required fields are marked *