അക്കാദമിക മികവുകളുടെ പ്രതിഫലനമാണ് ഇത്തവണത്തെ SSLC ഫലം; പ്രൊഫ. രവീന്ദ്രനാഥ്

കഴിഞ്ഞ മൂന്ന് വർഷങ്ങളായി കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സാങ്കേതിക – അക്കാദമിക മികവുകളുടെ പ്രതിഫലനമാണ് ഇത്തവണത്തെ SSLC ഫലം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ശ്രീ. രവീന്ദ്രനാഥ് ഈ തലത്തിലേക്ക് റിസൽട്ടിനെ ഉയർത്തിയ എല്ലാ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും അഭിനന്ദിച്ചു. ഈ പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകിയ വിദ്യാഭ്യാസ ഓഫീസർമാർക്കും, വളരെ സൂക്ഷ്മതയോടെ ഫലപ്രഖ്യാപനത്തിന് കഠിന പ്രയത്നം നടത്തിയ പരീക്ഷാഭവൻ ജീവനക്കാർക്കും അഭിനന്ദനങ്ങൾ നേര്‍ന്നു.

ഉപരിപഠനത്തിന് ഇപ്പോൾ യോഗ്യത നേടാത്ത കുട്ടികൾ നിരാശരാകേണ്ടതില്ലന്നും SAY പരീക്ഷയുടെ സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ ഇപ്പോൾത്തന്നെ തുടങ്ങിയാൽ ഉപരിപഠനത്തിന് യോഗ്യത നേടാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *