പ്ലസ് ടൂ വിന് 1200 ല്‍ 1200 നേടി റിഷാന്‍

ഇക്കഴിഞ്ഞ കേരള സിലബസ് പ്ലസ് ടൂ റിസള്‍ട്ടില്‍ കഴക്കൂട്ടം സെന്റാന്‍ഡ്രൂസ് ജ്യോതി നിലയം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ റിഷാന്‍ എം ഷിറാസിന് അപൂര്‍വ്വ നേട്ടം. 1200 മാര്‍ക്കില്‍ 1200 മാര്‍ക്കും നേടി റിഷാന്‍ സ്കൂളിന്‍റെ അഭിമാനമായി മാറി.

പത്താം ക്ലാസ് വരെ സി. ബി. എസ്. സി. സിലബസില്‍ പഠിച്ചിരുന്ന റിഷാന്‍ പ്ലസ് വണ്ണില്‍ ജ്യോതി നിലയത്തില്‍ കേരള സിലബസില്‍ പഠനം തുടര്‍ന്നു. പ്ലസ് വണ്ണിലും റിഷാന്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. പഠിത്തത്തില്‍ മാത്രമല്ല ശാസ്ത്രീയ സംഗീതത്തിലും, ലളിത സംഗീതത്തിലും, കഥകളി സംഗീതത്തിലും റിഷാന്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ദേശീയ ടെന്നിസ് ചാമ്പ്യന്‍ കൂടിയാണ് റിഷാന്‍.

ഭോപ്പാല്‍ ഐസറിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ റിഷാന്റെ സഹോദരന്‍ റിഷാദും ജ്യോതിനിലയത്തിലെ മുന്‍ വിദ്യാര്‍ഥി ആയിരുന്നു. സ്കൂളിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ജ്യോതിനിലയത്തിന് റിഷാന്റെ വിജയം പൊന്‍തൂവല്‍ ആണെന്ന് വൈസ് പ്രിന്‍സിപല്‍ സിസ്റ്റര്‍ ബിജി പറഞ്ഞു.

കഴക്കൂട്ടം അല്‍ ഷിഫാ ഹോമിയോപ്പതി സ്പെഷ്യാലിറ്റി ക്ലിനിക്ക് ഉടമകളായ ഡോ. ഷിറാസിന്റെയും ഡോ. ഷീനയുടെയും രണ്ടാമത്തെ മകനാണ് റിഷാന്‍.

റിഷാന്‍ (വലത്തെയറ്റം) പിതാവ് ഡോ. ഷിറാസിനോടും, സഹോദരന്‍ റിഷാദിനോടുമോപ്പം

പിതാവിനെ പോലെ ഹോമിയോപ്പതിയില്‍ ഡോക്ട്ടര്‍ ആകാന്‍ തന്നെയാണ് ആഗ്രഹമെന്നും റിഷാന്‍ അനന്തപുരി ഓണ്‍ലൈനിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *