നിലാവ് സാംസ്കാരിക വേദി അഞ്ചാമത് ലിബാസുൽ ഈദ് സംഘടിപ്പിക്കുന്നു

പുതിയ കുപ്പായമിട്ട് കുടയും ചൂടി നമ്മുടെ മക്കൾ സ്കൂളിലെത്തുമ്പോൾ അവന്റെ ചാരത്തിരിക്കുന്ന കീറ കുപ്പായക്കാരനെ നാം ഓർക്കണം, എല്ലാ കുട്ടികളും മിഠായി വാങ്ങാൻ കടകളിലേയ്ക്ക് ഓടുബോൾ സ്കൂൾ വരാന്തയുടെ തൂണിൽ ചാരി നിന്ന് നിലത്ത് ചിതറി കിടക്കുന്ന മിഠായി കടലാസുകളിൽ നോക്കി നിൽക്കുന്ന കുഞ്ഞു കണ്ണുകളെ നാം കാണണം. ആര്‍ഭാടം നിറഞ്ഞാടുന്ന സ്വന്തം ജീവിതങ്ങൾക്കിടയിൽ തന്നെ ചോർന്നൊലിക്കുന്ന ചെറ്റ കുടിലിൽ ഇറ്റ് വീഴുന്ന മഴത്തുള്ളികൾ നിലം നനയാതിരിയ്ക്കുവാൻ ഉറക്ക പായ്ക്ക് ചുറ്റും പാത്രം വയ്ക്കുന്നവരുമുണ്ട് നമുക്കുണ്ട്. കിഡ്നി, കരൾ, പണിമുടക്കാത്ത അവയവങ്ങൾ അവ ഓർക്കാപ്പുറത്തൊരു ദിവസം പണിമുടക്കിയെന്ന് വരാം അന്ന് നമ്മുടെ മക്കൾ…..?

പ്രിയപ്പെട്ടവരെ പിഞ്ചു മക്കൾ പുഞ്ചിരി വിടർത്തട്ടെ, അവർക്കായി ഒരു ഓഹരി നമുക്ക് മാറ്റിവയ്ക്കാം, ഈ ചെറിയ പെരുന്നാളിന് അവരും സന്തോഷത്തിന്റെ അത്തറ് പുരട്ടട്ടെ.

നിലാവ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ റമളാന്റ ഇരുപത്തി ഏഴാം രാവിൽ (31.5.2019) പൂവച്ചൽ ജംഗ്ഷനിൽ വച്ച് അഞ്ചാമത് ലിബാസുൽ ഈദ് സംഘടിപ്പിക്കുന്നു

ആയിരം കുട്ടികൾക്ക് ഈഈദിന് പുത്തനുടുപ്പും അഞ്ഞൂറ് പേർക്ക് റമളാൻ കിറ്റും, നിർദ്ദനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണവും സാധുക്കളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായ വിതരണവും*ഉന്നത വിജയികളെ അനുമോദിക്കൽ, തുടങ്ങിയവ ലിബാസുൽ ഈദിനോടനുബന്ധിച്ച് നടത്തുന്നു.

കഴിഞ്ഞ നാല് വർഷമായി താങ്കൾ നൽകുന്ന സഹായത്തെ നന്ദിയോടെ സ്മരിക്കുന്നു. ലിബാസുൽ ഈദിന്റെ വിജയത്തിലേക്ക് താങ്കളുടെതായ ഒരു ഓഹരി തന്ന് സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു.

പൂവച്ചൽസുധീർ
ചെയർമാൻ
നിലാവ് സാംസ്കാരിക വേദി

Account no:314801000000378
Name. SHEEBA.S
Indian Overseas Bank
Perumkulam Branch
IFSC:IOBA0003148

Account no:147210100035906
Name. M SUDHEER
ANDHRA BANK
PANGODE BRANCH
।FSC ANDB0001472

Leave a Reply

Your email address will not be published. Required fields are marked *