ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈയില്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈയില്‍സ് ടെക്‌നോളജിയുടെ ത്രിവത്സര ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഇംഗ്ലീഷ് ഒരു വിഷയമായെടുത്ത് പത്താം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  പ്രായം 15 നും 23 നും മധ്യേ.  പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 25 വയസ് വരെ അപേക്ഷിക്കാം.    പരിശീലന കാലയളവില്‍ സ്റ്റൈപന്റ് ലഭിക്കും.  ജൂലൈ 16 നാണ് കോഴ്‌സ് ആരംഭിക്കുന്നത്.  താല്‍പ്പര്യമുള്ളവര്‍ വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ടിലുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 15.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2321824.

Leave a Reply

Your email address will not be published. Required fields are marked *