ലൈഫ് ഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുകളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം ലഭിച്ച രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.  കടലില്‍ നീന്തല്‍ പരിശീലനം സിദ്ധിച്ചവരും തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍.  ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിഴിഞ്ഞം ഫിഷറിസ് അസി. ഡയറക്ടര്‍ അറിയിച്ചു.  അപേക്ഷകള്‍ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 17 വൈകിട്ട് മൂന്നു മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2481118, 0471 2480335.

Leave a Reply

Your email address will not be published. Required fields are marked *