എസ്. എസ്. എല്‍. സി. ക്ക് മുഴുവന്‍ മാര്‍ക്കും നേടി ശിവരഞ്ജിനി ജി ബി

ചിറയിൻകീഴ് കൂന്തള്ളൂർ പി.എൻ.എം.ജി.എച്ച്.എസ്.എസ് ലെ ശിവരഞ്ജിനി ജി ബി ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി. ക്കു എല്ലാ വിഷയങ്ങൾക്കും A+ നേടുകയും മുഴുവന്‍ മാര്‍ക്കും നേടി സ്കൂളിന്‍റെ അഭിമാനവുമായി.

പഠിത്തത്തില്‍ മാത്രമല്ല മറ്റു കലാപരിപാടികള്‍ക്കും ശിവരഞ്ജിനി മുന്നില്‍ നിന്നിരുന്നു. 2015ൽ സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിരവധി അക്ഷരശ്ലോക മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വാർത്താ വായനാ മത്സരത്തിൽ സംസ്ഥാന തലത്തിൽ A Grade നേടി. കേരള ശാസ്ത്രോത്സവത്തിൽ സംസ്ഥാന തലത്തിൽ ( 2018) പ്രസംഗ മത്സരത്തിൽ എ ഗ്രേഡോ ഡു കൂടി ഒന്നാം സ്ഥാനം. കേരള സ്കൂൾ കലോത്സവത്തിൽ (2018) സംസ്ഥാന തലത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ A Grade. സംസ്ഥാന തലത്തിൽ സാമുഹ്യ ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ A Grade.

ഗോപകുമാര്‍ ബീന ദംബതികളുടെ മകളാണ് ശിവരഞ്ജിനി.

Leave a Reply

Your email address will not be published. Required fields are marked *