വിഷ്ണുനരാരായണന്‍ നമ്പൂതിരിക്ക് ഇന്ന്‍ എണ്‍പതാം പിറന്നാള്‍

മഹാകവി വിഷ്ണുനരാരായണന്‍ നമ്പൂതിരിക്ക് ഇന്ന്‍ എണ്‍പതാം പിറന്നാള്‍. തലസ്ഥാനത്ത് ഭാരത്‌ ഭവനില്‍ അദ്ദേഹത്തിന്‍റെ ശിഷ്യരും സുഹൃത്തുക്കളും കാവ്യാസ്വാദകരും ഒത്തുചേര്‍ന്നു. ബാല്യത്തില്‍ സംസ്കൃതം പഠിപ്പിച്ച മുത്തച്ഛന്‍ ശീരവള്ളി നാരായണന്‍ നമ്പൂതിരി എഴുതിയ ചിത്രകേതു വിജയം ആട്ടക്കഥയുടെ കൈയ്യെഴുത്തു പ്രതി ഇത്രയും കാലം നിധി പോലെ അദ്ദേഹം സൂക്ഷിച്ചിരുന്നു. ആ കൃതി കവിയുടെ പിറന്നാള്‍ ദിവസം മാതൃഭൂമി ബുക്സ് പ്രകാശനം ചെയ്തു. പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പുസ്തകം പ്രകാശിപ്പിച്ചു. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും കവിയുടെ ഇളയ മകള്‍ അപര്‍ണ്ണയും ചിത്രകേതു വിജയം അരങ്ങത്ത് അവതരിപ്പിച്ചു. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അദിതി അച്ഛനെ പറ്റിയെഴുതിയ ‘വൈകിയോ ഞാന്‍’ എന്ന പുസ്തകം പ്രഭാവര്‍മ്മ പ്രകാശിപ്പിച്ചു. ശ്രീദേവി കക്കാട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുഗതകുമാരി ചടങ്ങില്‍ സാക്ഷിയായി.

Leave a Reply

Your email address will not be published. Required fields are marked *