കണക്കിൻ്റെ കളികളുമായി പള്ളിയറ ശ്രീധരൻ മാമ്പഴക്കാലം കുട്ടികളോട് സംവദിച്ചു

കണക്കിൻ്റെ കളികളുമായി കണക്കിൻ്റെ മാന്ത്രികനും കുട്ടികളൂടെ പ്രിയപ്പെട്ട ഗ്രന്ഥകാരനുമായ പള്ളിയറ ശ്രീധരൻ മാമ്പഴക്കാലം കുട്ടികളോട് സംവദിച്ചു.

തിരു; ഗണിതം ലളിതവും മധുരതരവുമെന്ന സന്ദേശവുമായി കണക്കിൻ്റെ വിസ്മയലോകം തീർത്ത് ബാലസാഹിത്യ ഇൻസ്റ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം
ക്യാമ്പിൽ കുട്ടികളോട് സംവദിച്ചു. പലർക്കും ബാലികേറാമലയായി നിലകൊള്ളുന്ന ഗണിതത്തെ യുക്തിപൂർവം സമീപിച്ചാൽ ഇതുപോലെ രസകരമായ ഒരു വിഷയമില്ലെന്ന് അദ്ദേഹം ലളിതമായ ഉദാഹരണങ്ങളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് നാടകരംഗത്ത് പുത്തൻ പരീക്ഷണങ്ങളുമായി മുന്നേറുന്ന കളം കുട്ടികളുടെ നാടകക്കൂട്ടായ്മയുടെ ഡയറക്ടറും പ്രമുഖ നാടക് പ്രവർത്തകനുമായ പ്രശാന്ത് നാരായണൻ ക്യാമ്പംഗങ്ങളെ നാടകശിൽപ്പശാലയിലേയ്ക്ക് നയിച്ചു. മാനുഷികമായ മൂല്യങ്ങൾക്കാണ് കലാകാരൻ എപ്പോഴും ഊന്നൽ നൽകുന്നതെന്നും, കല ജീവിതത്തെ സദാ ശുദ്ധി ചെയ്തുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് പ്രശസ്ത റൂബിക്സ് ക്യൂബ് പരിശീലകനായ ബാനി സാദർ കുട്ടികൾക്ക് ക്യൂബിൻ്റെ കുരുക്കുകൾ ശാസ്ത്രീയമായി അഴിക്കുന്നതെങ്ങനെയെന്ന വിഷയത്തിൽ ക്ളാസ് കൈകാര്യം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖരായവർ ക്യാമ്പിൽ ക്ളാസുകൾ നയിക്കും.

97 Views

Leave a Reply

Your email address will not be published. Required fields are marked *