മാമ്പഴക്കാലത്തിന് കൊഴുപ്പേകി വരയുത്സവം

തിരുവനന്തപുരം: വലിച്ചുകെട്ടിയ നീളന്‍ തുണിയില്‍ ആദ്യ വര കോറി കാട്ടൂര്‍ നാരായണപിള്ള മാമ്പഴക്കാലത്തിലെ വര്‍ണ്ണോത്സവത്തിന് തുടക്കം കുറിച്ചു. ഓരോ കുട്ടിയും  തങ്ങളുടെ ഭാവനകള്‍ക്ക് അനുസരിച്ച് വൈവിധ്യങ്ങളായ ചിത്രങ്ങള്‍ വരച്ചു.
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള മാന്പഴക്കാലത്തിന്‍റെ ഭാഗമായാണ് ഇന്നലെ വരയുടെ ആഘോഷം അരങ്ങേറിയത്. പ്രകൃതിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് കാട്ടൂര്‍ മാമ്പഴക്കാലത്തിലെ കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചു.

ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, നടന്‍മാരായ റഷീദ്, സന്തോഷ് സൗപര്‍ണ്ണിക, ഡോ. കെ. ഗോമതി, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി, പിആര്‍ഒ ഹരി ചാരുത, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഗിരീഷ് പരുത്തിമഠം, കാവ്യപ്രദീപ് എന്നിവര്‍ പങ്കെടുത്തു, വിഷ്വല്‍ ഇഫക്ട്സ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി എന്ന വിഷയം ആസ്പദമാക്കിയുള്ള ക്ലാസ് ടീയെസ് ഇന്ദ്രന്‍, ജോര്‍ജ്ജ് അലക്സ് എന്നിവരും റുബിക്സ് ക്യൂബ് ക്ലാസ് ബാനി സാദറും നയിച്ചു. 

615 Views

Leave a Reply

Your email address will not be published. Required fields are marked *