വാക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് – 2 (ആയൂർവേദം) തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനു ഭാരതീയ ചികിത്സാ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസയവർക്ക് വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജൂൺ നാലിന് രാവിലെ പത്തിനും രണ്ടിനും ഇടയിൽ തിരുവനന്തപുരം ഗവ. ആയൂർവേദ കോളജിനു സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിലെ ജില്ലാ മെഡിക്കൽ ഓഫിസർ (ഭാരതീയ ചികിത്സാ വകുപ്പ്) മുൻപാകെ ഹാജരാകണമെന്ന് ഡി.എം.ഒ(ഐ.എസ്.എം) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2320988.

Leave a Reply

Your email address will not be published. Required fields are marked *