അറിവിന്‍റെ നിറമധുരം അമ്മമനസ്സിലെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തി ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ മാമ്പഴക്കാലം ക്യാമ്പില്‍ സജീവസാന്നിധ്യമായി.

തിരു: മാതാ പിതാ ഗുരു എന്നിവ ചേര്‍ന്ന ത്രിത്വസങ്കല്പത്തിലാണ് എന്റെ ദൈവസങ്കല്പം. വളര്‍ത്തുന്ന അമ്മയും പുലര്‍ത്തുന്ന അച്ഛനും അറിവു പകരുന്ന ഗുരുനാഥനും ചേരുന്നതിനപ്പുറം നീള്ളുന്നതല്ല, ദൈവബോധം. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടയ്മയില്‍ പങ്കെടുത്തുകൊണ്ട്, മലയാളത്തിന്റെ പ്രിയ നോവലിസ്റ്റും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. അന്‍പതോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സര്‍ഗ്ഗസംവാദം നടത്തുകയായൊരുന്നൂ അദ്ദേഹം.

സാഹിത്യ- വൈജ്ഞാനിക സംബന്ധമായ സെഷന്‍ കൈകാര്യം ചെയ്തുകൊണ്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ മൂല്യാധിഷ്ഠിതമായ ചിന്തകള്‍ വളരുന്നതില്‍ വിദ്യാഭാസത്തിനുള്ള പങ്കിനെക്കുറിച്ച് സംസാരിച്ചു. യുവ കവി സുമേഷ് കൃഷ്ണന്‍ വൈലോപ്പിള്ളിക്കവിതകള്‍ ഉള്‍പ്പെടെ മറ്റു കവികളുടെ ഗൃഹാതുരമായ വരികള്‍ കുട്ടികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ചൊല്ലിക്കേള്‍പ്പിച്ചു. പ്രമുഖ യുവ കവികളായ ഗിരീഷ് പുലിയൂര്‍, ഡി അനില്‍കുമാര്‍, കഥാകൃത്തായ ശ്രീജിത്ത് എന്നിവര്‍ കുട്ടികളോട് സര്‍ഗ്ഗാത്മകമായി സംവദിച്ചു. പ്രമുഖ കവിയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസറുമായ ഡോ. ബിജു ബാലകൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു.

വൈലോപ്പിള്ളിയിലെ പ്രതിമാസ സര്‍ഗ്ഗോത്സവമായ ‘സംസ്‌കൃതി’ ഭാഗമായി മെയ് 25 വൈകുന്നേരം 6 മണിക്ക് ദേവരാജന്‍ മാസ്റ്റര്‍ അനുസ്മരണവും ദേവരാഗം -2019 സംഗീത പരിപാടിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കും.

77 Views

Leave a Reply

Your email address will not be published. Required fields are marked *